അന്ന ബെന്‍, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ തെലുങ്കിലേക്ക്…
തീയറ്ററിലും പിന്നീട് OTT പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിത്താര എന്റര്‍ടെയ്ന്‍മെന്റ്സാണ്.
അല്ലു അര്ജ്ജുന് ചിത്രം ‘ആല വൈകുണ്ഠപുരം, നാനിയുടെ ജെഴ്സി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ് അയ്യപ്പനും കോശിയും പ്രേമം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു.
മാര്‍ച്ച് ആറിന് തീയറ്ററുകളില്‍ റിലീസ് ചെയ്തെങ്കിലും കൊറോണ വൈറസ് മൂലം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. എന്നാല്‍, ജൂണ്‍ 22നു ചിത്രം പ്രമുഖ OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതോടെ മികച്ച പ്രേക്ഷക ശ്രദ്ധ നേടി.
മുസ്തഫ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ്. നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തെ പ്രശസിച്ച് ബോളിവുഡ് സംവിധായകന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…