Categories: Movies

സുശാന്ത് സിംഗ് മരണം മുൻ മാനേജരുടെ മരണത്തിന് നാലു നാളിനു ശേഷം

മുംബൈ: സുശാന്ത് സിങിന്റെ മരണവാർത്തയിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും.  സുശാന്ത് സിങിന്റെ മാനേജറായ ദിശ സാലിയനും അടുത്തിടെയാണ് ജീവനൊടുക്കിയത്.

ബാന്ദ്രയിലെ സ്വവസതിയിൽ ഇന്ന് ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.  കെട്ടിടത്തിന്റെ 14 മത്തെ നിലയിൽ നിന്നും ദിശ ചാടുകയായിരുന്നു. അതും ആത്മഹത്യ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. 

സുശാന്തിനെ കൂടാതെ വരുൺ ശർമ്മ, ഭാരതി സിങ്, ഐശ്വര്യ റായ് എന്നിവരോടൊപ്പം ദിശ പ്രവർത്തിച്ചിട്ടുണ്ട്. ദിശയുടെ മരണവാർത്ത അറിഞ്ഞ സുശാന്ത് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തിരിയിരുന്നു.    സുശാന്തിന്റെ മരണത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.  പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നാണ്. 

ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം ഉറങ്ങാൻ കിടന്നത്.  അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലായിരുന്നു.  ഉച്ചയായിട്ടും മുറിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ ചവിട്ടിപൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്ത് കടന്നതെന്നാണ് റിപ്പോർട്ട്.  തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് എന്നാണ് റിപ്പോർട്ട്.  അതിന്റെ മെഡിക്കൽ രേഖകൾ പൊലീസ് വീട്ടിൽനിന്നും കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Newsdesk

Recent Posts

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

4 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

15 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

18 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

22 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

23 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 day ago