ട്രാൻസിനെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഭദ്രൻ വ്യക്തമാക്കുന്നു. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലായിരുന്നു ചിത്രമെന്നും ഭദ്രൻ.
പല പാഴ് വാക്കുകളും കേട്ടാണ് ട്രാൻസ് കാണാൻ കേറിയതെന്നും അദ്ദേഹം പറയുന്നു. മലയാളി എന്തിനാണ് ട്രാൻസിനെ കുറ്റപ്പെടുത്തുന്നതെന്നും ഭദ്രൻ ചോദിക്കുന്നു.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പല പാഴ് വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !
മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു…The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തിൽ നഷ്ട്ടപെട്ടു!
An excellent Depiction!
സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു… അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!!
ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് … ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, “വെള്ളയടിച്ച കുഴിമാടങ്ങളെ” എന്ന്!!
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം … ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വർഗ്ഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം.
ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി…
“You lived in the Trance”
നീ ഹീറോയാടാ … ഹീറോ…!!!
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…