അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരക്കഥാകൃത്ത് കൂടിയായ സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്.
നിലവില്‍ അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍ ആണെന്നും അദ്ദേഹത്തിന്‍റെ പരിചരണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 48-72 മണിക്കൂറുകള്‍ക്ക് ശേഷമേ ആരോഗ്യസ്ഥിതി വിലയിരുത്തനാകൂവെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘അയ്യപ്പനും കോശിയും’ രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
2007ല്‍ തീയറ്ററുകള്‍ കീഴടക്കിയ ചോക്കലേറ്റ് എന്നാ സിനിമയില്‍ സേതുവിനൊപ്പമായിരുന്നു അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നിങ്ങനെ തീയറ്ററില്‍ മികച്ച വിജയം കൊയ്ത സിമികള്‍ ഈ കൂട്ടുക്കെട്ടിന്‍റേതായിരുന്നു.
മോഹന്‍ലാല്‍, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ റണ്‍ ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര രചയിതാവായത്. പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം അനാര്‍ക്കലിയാണ് ആദ്യ സംവിധാന സംരംഭം. ദിലീപ് നായകനായെത്തിയ രാ൦ലീല സച്ചിയുടെ തിരക്കഥയാണ്.
ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…
ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…
അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…
കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…