അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഡിസ്നി ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസ് ആണ് ചിത്രം നേടിയത്.
ലോകത്തെ ജനപ്രിയ വെബ്സീരീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഗെയിം ഓഫ് ത്രോണ്‍സ് നേടുന്ന സമാനമായ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന് ഓര്‍മാക്സ് മീഡിയ എന്ന ടെക് ഫേം പറഞ്ഞു. മിഡ് ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. അതിന് മുമ്പ് തന്നെ ചിത്രത്തിന്റെ റിലീസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. നടന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോം വഴി തന്നെ റിലീസ് ചെയ്യാന്‍ ഹോട്ട്സ്റ്റാര്‍ തീരുമാനിക്കുകയായിരുന്നു.
തിയ്യേറ്ററില്‍ ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും എന്നും ഓര്‍മാക്സ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയ്യേറ്റര്‍ ടിക്കറ്റ് നിലവാരം 100 രൂപയായെടുത്ത് പരിശോധിച്ചാല്‍ ചിത്രം 950 കോടി രൂപ നേടുമായിരുന്നു. 2019ല്‍ പി.വി.ആര് സിനിമാസിലെ ശരാശരി ടിക്കറ്റ് തുക 207 രൂപയായിരുന്നു. ഈ കണക്കില്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം 2000 കോടി രൂപ നേടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…