കൊച്ചി: റീ റിലീസിനൊരുങ്ങി ടൊവിനോ തോമസിന്റെ ഫോറന്‍സിക്. ദുബായിലാണ് ചിത്രം റീറിലീസായി എത്തുന്നത്. കൊവിഡ് 19 ന്റെ ഭാഗമായി ഭീഷണി നേരിടുന്ന സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ദുബായ് ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരമാണ് സിനിമകള്‍ റീ റിലീസ് ചെയ്യുന്നത്.
മെയ് 27 മുതലാണ് ചിത്രം ദുബായിലെ തിയേറ്ററുകളില്‍ എത്തുക. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക് കഴിഞ്ഞ മാര്‍ച്ചിലാണ് തിയേറ്ററുകളില്‍ എത്തിയത്.
മികച്ച പ്രേക്ഷക പ്രതികരണം നേടി പദര്‍ശനം തുടരവേയാണ് കൊവിഡ് മഹാമാരി കാരണം തിയ്യേറ്ററുകള്‍ അടച്ചിടേണ്ടി വന്നത്. ചിത്രം മെയ് ഒന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.
ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോളാണ് തിയ്യേറ്ററുകള്‍ അടച്ചത്. വേള്‍ഡ് വൈഡ് റിലീസിലൂടെ മെച്ചപ്പെട്ട ലാഭം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഫോറെന്‍സിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തിയ ചിത്രം സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്. മമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…