Categories: Movies

നാലുദിവസം, നാന്നൂറ് സ്‌പെഷ്യല്‍ ഷോ; വിജയക്കുതിപ്പുമായി മമ്മൂട്ടിയുടെ ഷൈലോക്ക്

കൊച്ചി: ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്.

മുന്‍ ചിത്രങ്ങളായ രാജാധി രാജ, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്ന് ഷൈലോക്കില്‍ എത്തുമ്പോള്‍ മാസിന് പുറമേ ആരാധകര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ ആഘോഷമാക്കാനുള്ള എല്ലാ ഘടകങ്ങളും അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു പ്രത്യേകതയും ചിത്രം നേടിയിരിക്കുകയാണ്. നാലു ദിവസത്തിനുള്ളില്‍ 400 അധിക ഷോകളാണ് ഷൈലോക്കിന് ഉണ്ടായത്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

ഗുഡ്വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോണ്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മമ്മൂട്ടി, രാജ് കിരണ്‍, മീന, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Newsdesk

Recent Posts

രാജസ്ഥാൻ റോയൽസിനെ ഇനി അരിസോണയിലെ കാൽ സോമാനി സ്വന്തമാക്കും; റെക്കോർഡ് തുക 1.63 ബില്യൺ ഡോളർ

അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…

1 hour ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…

9 hours ago

“സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന  ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…

9 hours ago

ഫ്ലോറിഡയിലെ മിഡിൽ സ്കൂളിൽ കത്തിക്കുത്ത്; രണ്ട് കുട്ടികൾക്കും ഒരധ്യാപകനും പരിക്ക്

ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…

12 hours ago

യുദ്ധം കനക്കുന്നു… പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ പ്രതിഷേധം; എണ്ണവിലയിലും ആശങ്ക

പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…

12 hours ago

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…

12 hours ago