തിരുവനന്തപുരം: ജീസസ് ആന്റ് മദർ മേരി എന്ന പേരിലാണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി, പഴയ- പുതിയ നിയമങ്ങൾ പഠിച്ച് ഏഴ് വർഷം കൊണ്ടാണ് തോമസ് ബഞ്ചമിൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ത്രീഡിയിൽ ഒരുക്കുന്ന ലോകത്തെ ആദ്യ ബൈബിള്‍ ചിത്രമാണ് ജീസസ് ആന്റ് മദർ മേരി എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 100 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായ് വിജയൻ നിർവ്വഹിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ബാനർ റിലീസ് ചെയ്തു. പ്രൈംമൂവി ഇന്റർ നാഷ്ണലിന്റെ ബാനറിൽ അനീഷ് രാജൻ, ഡേവിഡ് ഇടകുളത്തൂർ, ഷിജുവർക്കി, ജോസ് പീറ്റർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകും കൂടുതലും ഹോളിവുഡിൽ നിന്നുള്ളവരാണ്. ചിത്രീകരണം പൂർണമായും ജെറുസലേം, ഇസ്രയേൽ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്. ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കും. 2021 ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനാണ് ആലോചന. ഇംഗ്ലീഷ് ഭാഷയിലാകും ചിത്രീകരണം. മലയാളം അടക്കം 16 ഭാഷകളിൽ മൊഴിമാറ്റം നടത്തും.
റസൂൽപൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ, വിഎഫ്എക്സ് രംഗത്തെ വിദഗ്ധൻ ചക്ക്കോമിസ്കി, മേക്കപ്പ് വിദഗ്ധൻ ആഞ്ചിലോപോഗി തുടങ്ങിയവരും ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കും.
ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്…
ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…
ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…
ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…