ലോകമെങ്ങും കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ആരാധകര്‍ കാത്തിരുന്ന കിയ്‌നു റീവ്‌സിന്റെ ജോണ്‍ വിക്ക് 4 ന്റെ റിലീസിംഗ് മാറ്റി വെച്ചു. 2022 മെയ് 22 നാണ് ജോണ്‍ വിക്ക് 4 തിയറ്ററുകളിലെത്തുക. 2021 മെയ് 21 ന് ചിത്രം തിയ്യറ്ററിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്.
കൊവിഡ്-19 കാരണം ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാലും കൊവിഡ് നിയന്ത്രണ വിധേയമാവാതെ റിലീസ് ചെയ്താലുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് നിരവധി ഹോളിവുഡ് സിനിമകളാണ് ഇതിനോടകം റിലീസ് മാറ്റി വെച്ചത്.
റിയാന്‍ റെയ്‌നോള്‍ഡ്‌സും സാമുവല്‍ എല്‍. ജാക്‌സണും വീണ്ടും ഒരുമിക്കുന്ന ദ ഹിറ്റ്മാന്‍സ് വൈഫ്‌സ് ബോഡിഗാര്‍ഡ് ഈ വര്‍ഷം ആഗസ്റ്റ് 28 ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു. അടുത്ത വര്‍ഷം ആഗസ്റ്റ് 21 ലേക്കാണ് ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുന്നത്. കായിക താരം കുര്‍ത് വാര്‍ണറുടെ ബയോപിക്കായ അമേരിക്കന്‍ അണ്ടര്‍ ഡോഗ് 2021 ഡിസംബര്‍ 10 ലേക്കാണ് റിലീസ് മാറ്റി വെച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസ് നിലവില്‍ സാധ്യമാവാത്ത സാഹചര്യത്തില്‍ ചില ഹോളിവുഡ് ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫറോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…