Movies

സിബി മലയിൽ ചിത്രം ‘ കൊത്ത് ‘ ആരംഭിച്ചു.

മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്.ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതു്.

കൃത്രിമത്തിൻ്റെ അതിഭാവുകത്വമൊന്നുമില്ലാത്ത .പച്ചയായ മനുഷ്യർ ജീവിക്കുന്ന ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലും മറ്റിടങ്ങളിലുമായി സംഭവിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.ആത്യന്തികമായി സൗഹൃദത്തിൻ്റെ ആഴങ്ങളിലും ഉപരിതലങ്ങളിലുമാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നതു്.

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, അപ് കമിംഗ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന റോഷൻ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.നിഖിലാ വിമൽ അവതരിപ്പിക്കുന്ന ഹസീന എന്ന കഥാപാത്രം-, കഥയുടെ വലിയ വഴിത്തിരിവാകുന്നു.രഞ്ജിത്തും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൗഹൃദം, പ്രണയം, നർമ്മം, പക. തുടങ്ങിയ മനുഷ്യസഹജമായ മുഴുവൻ സാഹചര്യങ്ങളിലൂടെയും, കടന്നു പോകുമ്പോഴും “കൊത്തി’ൻ്റെ ഇതിവൃത്തം ചില ഘടകങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നു.വലിയ സംഘർഷാവസ്ഥകൾക്കിടയിൽ നിന്നും കണ്ടെത്തുന്ന നർമ്മമാണ് ഈ സിനിമയുടെ അടിസ്ഥാനം.
മികച്ച നാടക രചയിതാവായി സംസ്ഥാന സർക്കാരിൻ്റെ അഞ്ചു പുരസ്ക്കാരങ്ങൾ ലഭിച്ച eഹമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിമ്പിരിക്കുന്നതു്.

സുരേഷ് കൃഷ്ണ, സുദേവ് നായർ, വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം അതുൽ
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹരി നാരായണൻ, മനുമഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു.
പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

കലാസംവിധാനം.പ്രശാന്ത് മാധവ്.
മേക്കപ്പ്.ഷാജി പുൽപ്പള്ളി, കോസ്റ്റ്യും – ഡിസൈൻ.സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ
പ്രൊഡക്ഷൻ കൺട്രോളർ.-സുധർമ്മൻ വള്ളിക്കുന്ന്.
പ്രൊജക്റ്റ് ഡിസൈനർ- ബാദ്ഷ
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .- അഗ്നിവേശ് രഞ്ജിത്ത്.
കോഴിക്കോട്ടും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

By
വാഴൂർ ജോസ്
.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

7 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

8 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago