കഴിഞ്ഞ വര്‍ഷം അന്ന ബെന്‍ നായികയായി എത്തിയ ‘ഹെലന്‍’ മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയറ്ററുകളിലെ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും നേടിയിരുന്നു. ഇതോടൊപ്പം ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ വാര്‍ത്തകളും പുറത്തുവരുന്നു. ഇപ്പോള്‍ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ ഹെലന്റെ റോളില്‍ എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഹെലന്റെ അച്ഛന്റെ റോളില്‍ എത്തുന്നത് കീര്‍ത്തിയുടെ സ്വന്തം പിതാവായ നടന്‍ അരുണ്‍ പാണ്ഡ്യനാണ് എന്നതാണ്. നടനും സംവിധായകനുമായ ലാല്‍ ആയിരുന്നു മലയാളത്തില്‍
അച്ഛന്റെ വേഷത്തില്‍ എത്തിയിരുന്നത്.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്‍’ തമിഴില്‍ ചെയ്യുന്നത് ഗോകുലാണ്. ‘ഇതര്‍ക്ക്താനേ ആസൈപ്പെട്ട ബാലകുമാര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗോകുല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…