gnn24x7

അന്ന ബെന്‍ നായികയായി എ ത്തിയ ‘ഹെലന്‍’ തമിഴിലേക്ക്

0
253
gnn24x7

കഴിഞ്ഞ വര്‍ഷം അന്ന ബെന്‍ നായികയായി എത്തിയ ‘ഹെലന്‍’ മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയറ്ററുകളിലെ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും നേടിയിരുന്നു. ഇതോടൊപ്പം ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ വാര്‍ത്തകളും പുറത്തുവരുന്നു. ഇപ്പോള്‍ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ഹെലന്റെ റോളില്‍ എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഹെലന്റെ അച്ഛന്റെ റോളില്‍ എത്തുന്നത് കീര്‍ത്തിയുടെ സ്വന്തം പിതാവായ നടന്‍ അരുണ്‍ പാണ്ഡ്യനാണ് എന്നതാണ്. നടനും സംവിധായകനുമായ ലാല്‍ ആയിരുന്നു മലയാളത്തില്‍
അച്ഛന്റെ വേഷത്തില്‍ എത്തിയിരുന്നത്.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്‍’ തമിഴില്‍ ചെയ്യുന്നത് ഗോകുലാണ്. ‘ഇതര്‍ക്ക്താനേ ആസൈപ്പെട്ട ബാലകുമാര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗോകുല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here