gnn24x7

വെടിവയ്പ്പ് ഭീഷണിയുമായി ഇമെയിൽ; കാർലോയിൽ സ്കൂളുകൾ അടച്ചു

0
63
gnn24x7

ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച് ഗാർഡ അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു വ്യാജ ഇമെയിൽ ആകാനാണ് സാധ്യതയെന്നും, പക്ഷേ കുട്ടികൾക്കും മാതാപിതാക്കൾക്കും ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും കാർലോ ടൗണിലെ സെന്റ് ജോസഫ്‌സ് നാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ ഫെർഗൽ ബ്രൗൺ പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

കാർലോയിലെ നിരവധി സ്കൂളുകളിലേക്ക് ഒരേ തരരം ഇമെയിൽ അയച്ചതായും, ഒരു കൂട്ട വെടിവയ്പ്പ് ഉണ്ടാകാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സ്കൂളുകളുമായി ഗാർഡ ബന്ധപ്പെട്ടുവരികയാണ്. 2025 ഫെബ്രുവരിയിലും സമ്മാനമായി വെടിവയ്പ്പ് ഉണ്ടാകുമെന്ന ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് ക്ലെയറിലെ നിരവധി സ്കൂളുകൾ അടച്ചിരുന്നു. ഗാർഡ പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7