കൊച്ചി: മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന വണ്ണിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുന്നത്. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്.ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം തിരുവനന്തപുരത്താണ് പ്രധാനമായും ചിത്രീകരിക്കുന്നത്.
മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ”മക്കള്‍ ആട്ച്ചി”യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞത്.
മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…