Categories: Movies

നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ‘മണിയറയില്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ‘മണിയറയില്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍.

നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. പ്രേക്ഷകരെ പുഞ്ചിരിപ്പിക്കുന്ന ലളിതസുന്ദരമായ പ്രണയകഥയായിരിക്കും ‘മണിയറയില്‍ അശോകന്‍’ എന്നാണ് ദുല്‍ഖര്‍ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലാണ് ഇരുവരെയും അവതരിപ്പിച്ചിട്ടുള്ളത്. വിഷ്ണു നാരായണനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം.മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായരുമാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിദ ശിവദാസ് എന്നിവരും ചിത്രത്തിലുണ്ട്.

സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ നേതൃത്വത്തില്‍ മണിയറ അശോകന്‍ കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടിയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് രണ്ടെണ്ണം.

Newsdesk

Recent Posts

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

23 mins ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

56 mins ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

1 hour ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

24 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago