കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ സുരേഷ്‌ഗോപിയുടെ 250-ാം പടം പുറത്തു വരുന്നു. മലയാള സിനിമയിലെ മിന്നും താരമായി ഏറെക്കാലം വാണിരുന്ന സുരേഷ്‌ഗോപി മലയാളത്തിലെ അറിയപ്പെടുന്ന ആക്ഷന്‍ ഹിറോ ആയിരുന്നു. ഒരുപക്ഷേ, പഴയകാല നടനായിരുന്ന ജയന് ശേഷം ഇത്രയധികം ആക്ഷന്‍ ഹീറോ എന്ന പരിവേഷം ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരേഷ്‌ഗോപി എന്നും മലയാളികളുടെ ആവേശമായിരുന്നു.
ഇപ്പോഴിതാ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുകളുപാടം സുരേഷ്‌ഗോപിയുടെ 250ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് ആറുമണിക്ക് പുറത്തു വിട്ടു. വേറിട്ട പേരായിരുന്നു ‘ ഒറ്റക്കൊമ്പന്‍ ‘. അതില്‍ തന്നെ ചിത്രത്തിന്റെ ശൗരത്യം കൃത്യമായി ബോധ്യപ്പെടുകയും ചെയ്യും. മലയാള ചലച്ചിത്ര ലോകത്ത് ഇത്രയും ഗംഭീരമായി ഒരു ടൈറ്റില്‍ ലോഞ്ചിന് നടന്നു കാണില്ല. ടോമിച്ചന്‍ മുകളുപാടത്തിന്റെ പടം കൂടെയായപ്പോള്‍ പ്രേക്ഷകര്‍ മറ്റൊരു ‘പുലിമുരുകന്‍’ പ്രതീക്ഷിക്കുന്നുണ്ട്.
മലയാള ചലച്ചിത്ര മേഖലയിലെ നൂറോളം വരുന്ന പ്രമുഖര്‍ എല്ലാവരും അവരുടെ ഓഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിന് നടത്തിയത്. ഇത് മലയാള ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. സിനിമയെക്കുറിച്ച് ചില വിവാദങ്ങളൊക്കെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും അതെല്ലാം മാറ്റിവച്ചാണ് ഇപ്പോള്‍ ഒറ്റക്കൊമ്പന്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…