വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ 83,557 പേര്‍ക്കാണ്. ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ട കണക്കുകളാണ്. രേഖകളില്‍ ഉള്‍പ്പെടാത്ത നിരവധിപേരുണ്ടെന്നാണ് കണക്കുകൂട്ടലുകള്‍.
കഴിഞ്ഞ ജൂലൈ 16 നായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അത് 77,362 മാത്രമായിരുന്നു. എന്നാല്‍ അതിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവും കൂടിയ രോഗികളുടെ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ രൂക്ഷത വര്‍ദ്ധിച്ചിട്ടും ഇപ്പോഴും പലരും മുഖാവരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ അമേരിക്ക, ബ്രസില്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്. റഷ്യ, സ്‌പെയിന്‍, അര്‍ജന്റെീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്‌സിക്കോ എന്നീ രാജ്യങ്ങളും കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഏറെ മുന്‍പിലുള്ള രാജ്യങ്ങളുടെ പട്ടികയാണ്. ലോകത്താകമാനം കോവിഡ് ബാധിച്ചവര്‍ നാലുകോടി 30 ലക്ഷം കവിഞ്ഞുവെന്നാണ് രേഖപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…