ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയില്‍ സജീവമാവുകയാണ്. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും കൂടി പുറത്ത് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘ഒരുതീ എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം സംവിധാകനും നവ്യ നായര്‍ക്കും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍.
മഞ്ജു വാര്യരും നവ്യയ്ക്കും ടീമിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ ഒരു ഫീച്ചര്‍ ഫിലിമിന്റെ ഭാഗമാവുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു. ശക്തമായൊരു സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്.
നേരത്തെ തീ എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്നായിരുന്നു പറഞ്ഞത്. ടൈറ്റില്‍ പോസ്റ്ററില്‍ ഒരുത്തി എന്ന വാക്കിനെ ഒരുതീ എന്നാണെഴുതിയിരിക്കുന്നത്. മാത്രമല്ല നവ്യയുടെ ചിത്രത്തിന് മുകളില്‍ മുഴുവന്‍ തീ ആളി പടരുന്നതുമാണ് തീം. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന പാവപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് ഇതിവൃത്തം.
നായികാ പ്രധാന്യമുള്ള സിനിമയായിരിക്കുമിത്. വികെ പ്രകാശ് ആണ് സംവിധാനം. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മഞ്ജു വാര്യരുടെ തിരിച്ച്് വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നും അതാണ് ഇത്രയും കാലതാമസമെടുത്തത്. സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് അടുത്തിടെ നവ്യ പറഞ്ഞതിങ്ങനെയാണ്.
Read more at: https://malayalam.filmibeat.com/news/navya-nair-s-upcoming-movie-named-oruthee-058703.html
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…