ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാള ചിത്രം ‘മൂത്തോന്‍’. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മൂത്തോന്‍ സ്വന്തമാക്കിയത്. നിവിന്‍ പോളിയാണ് മികച്ച നടന്‍. മികച്ച ബാല താരം സഞ്ജന ദീപു.
മികച്ച നടിയും മലയാളത്തില്‍ നിന്നാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്തത്തിനാണ് പുരസ്‌കാരം.
ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ഇതിനു മുമ്പ് നിരവധി രാജ്യാന്തര മേളകളില്‍ പേരെടുത്ത ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.
ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ വഴി നടത്തിയ മേളയില്‍ 14 ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്.
ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…