gnn24x7

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാള ചിത്രം ‘മൂത്തോന്‍’

0
228
gnn24x7

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാള ചിത്രം ‘മൂത്തോന്‍’. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മൂത്തോന്‍ സ്വന്തമാക്കിയത്. നിവിന്‍ പോളിയാണ് മികച്ച നടന്‍. മികച്ച ബാല താരം സഞ്ജന ദീപു.

മികച്ച നടിയും മലയാളത്തില്‍ നിന്നാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്തത്തിനാണ് പുരസ്‌കാരം.

ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ഇതിനു മുമ്പ് നിരവധി രാജ്യാന്തര മേളകളില്‍ പേരെടുത്ത ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.

ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ വഴി നടത്തിയ മേളയില്‍ 14 ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്.

ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here