gnn24x7

ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

0
169
gnn24x7

കൊച്ചി: ആലുവയില്‍  മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്തായാണ് നാണയങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കളമശ്ശേരി മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കി അയച്ചെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. അതേസമയം നാണയം വിഴുങ്ങിയതാവില്ല മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. മരണകാരണം വ്യക്തമാകാന്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്. കുട്ടിയുടെ കൊവിഡ് പരിശോധനാഫലവും നെഗറ്റീവ് ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here