പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. പാർവതിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
1969ൽ ഉറൂബ് രചിച്ച ചെറുകഥയാണ് രാച്ചിയമ്മ. വിശ്വസാഹിത്യത്തിന്‍റെ നടുമുറ്റത്തേക്ക് എടുത്തു വെയ്ക്കാൻ പ്രാപ്തമായ കഥ എന്നായിരുന്നു സാഹിത്യ നിരൂപകർ രാച്ചിയമ്മയെ വിശേഷിപ്പിച്ചത്. സ്ത്രീയുടെ ആത്യന്തികമായ മാതൃത്വം എന്ന ഭാവത്തെ വളരെ വ്യത്യസ്തമായാണ് ഉറൂബ് രാച്ചിയമ്മയിലൂടെ പറഞ്ഞത്.
ലൈംഗികബന്ധത്തെക്കുറിച്ചുള്ള സദാചാരബോധവും രാച്ചിയമ്മയിലൂടെ ഉറൂബ് തുറന്നടിക്കുന്നുണ്ട്. ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും രാച്ചിയമ്മയ്ക്കുണ്ട്.
രാച്ചിയമ്മയായുള്ള പാർവതിയുടെ മേക്കോവർ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും എന്നും പാർവതി മറ്റ് നടിമാരേക്കാൾ വ്യത്യസ്തയായിരുന്നു. അതുകൊണ്ട് തന്നെ പാർവതിയുടെ പുതിയ വേഷം സ്ക്രീനിൽ തകർക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…