നടി പ്രിയാമണി നക്‌സെലറ്റ് ഭരതക്കയായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെലുങ്കാനയാണ് ചിത്രത്തിന്റെ കഥാപരിസരം. ചിത്രം നക്‌സെലെറ്റ് പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രിയാമണിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിലെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയായതാണ്.
ഡി.സുരേഷ് ബാബു, സുധാകര്‍ ചെറുകുറി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദിത ദാസ്, സറീന വഹാബ്, നവീന്‍ ചന്ദ്ര, രാഹുല്‍ രാമകൃഷ്ണ, ആശ്വരി റാവൊ, സായ് ചന്ദ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിവാഹ ശേഷം സിനിമകളില്‍ വളരെ സെലക്ടീവാവുകയാണെന്ന് പ്രിയാമണി നേരത്തെ വ്യക്തമാക്കിയിരുന്നു.
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…