കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും. അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റെടുക്കാനുള്ള കരാര്‍ നടപ്പാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ പ്രകാരം സമയ പരിധി നീട്ടി ആവശ്യപ്പെട്ടിരിക്കുകയാണ് അദാനി.
കേന്ദ്രത്തിന്റെ മിക്ക സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്കും തിരിച്ചടിയായി മാറുകയാണ് കോവിഡ് പ്രതിസന്ധി. 2020 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ക്കായി ആയിരം കോടി രൂപയുടെ ആസ്തി കൈമാറ്റ ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി മാറ്റണമെന്നതാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം.
മൂന്ന് വിമാനത്താവളങ്ങളും പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഫെബ്രുവരി 14 ന് അദാനി എഎഐയുമായി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. 2018 ല്‍ ആറ് വിമാനത്താവളങ്ങളിലേക്കുള്ള ലേലം നേടി. അതില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍ അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് കരാര്‍ ഒപ്പുവച്ചത്.
മല്‍സരാധിഷ്ഠിത ബിഡ്ഡിംഗിന് ശേഷം നേടിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) കരാറില്‍ ‘ഫോഴ്സ് മജ്യൂര്‍’ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ യുദ്ധം, കലാപം, കുറ്റകൃത്യം അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ മുതലായ പ്രകൃതിദത്തവും അനിവാര്യവുമായ ദുരന്തങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യതകളാല്‍ ഇരു പാര്‍ട്ടികളെയും കരാറിലെ വ്യവസ്ഥകളില്‍ നിന്നു മോചിപ്പിക്കുന്ന ഉപ കരാറണ് ‘ഫോഴ്‌സ് മജ്യൂര്‍’.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…