മുംബൈ പോലീസ് ഇറങ്ങി ഏഴ് വർഷം തികയുമ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
”മുംബൈ പോലീസിന്റെ ഏഴ് വര്‍ഷങ്ങള്‍ !!!! ദൈവമേ ആളുകള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നു. ബോബി -സഞ്ജയ്, പൃഥ്വി, ജയ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടന്‍, അപര്‍ണ, ഹിമ, ഛായാഗ്രാഹകന്‍ ദിവാ, എന്റെ ടെക്‌നീഷന്‍ന്മാര്‍ എല്ലാവരോടും നന്ദി. നിര്‍മാതാവ് നിഷാദ്, നിയാസ്, നിവാസ് എന്നിവരോടും നന്ദി. അടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു ത്രില്ലര്‍ ചിത്രമാണ്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതുന്നു ” എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
മുംബൈ പോലീസ് റിലീസായി എഴ് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ത്രില്ലര്‍ ചിത്രമൊരുക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് കഥാപാത്രത്തെയാകും ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ മിക്ക സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി- സഞ്ജയ് ടീം പുതിയ ചിത്രത്തിനായും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…