Categories: Movies

മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക്; ഷെയ്ന്‍ നിഗം വിക്രത്തിനൊപ്പം തമിഴില്‍ അരങ്ങേറില്ല!

മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം വിക്രത്തിനൊപ്പം തമിഴില്‍ അരങ്ങേറില്ല!

തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തന്‍റെ തമിഴ് അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, മലയാള സിനിമയില്‍ ഷെയ്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താരത്തിന്‍റെ കരിയറിനെ പ്രതികൂലമയി ബാധിച്ചിരിക്കുകയാണ്.

ഇമൈക്ക നൊടികള്‍, ഡിമോന്‍റെ കോളനി എന്നീ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനായ  അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്‍റെ റഷ്യന്‍ ഷെഡ്യൂല്‍ ഷെയ്‌ന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

തമിഴ്- മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ വിക്രമിന്‍റെ അന്‍പത്തിയാറാമത് ചിത്രമാണിത്. 

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘സ്പാ’ എന്ന സിനിമയില്‍ നിന്നും ഷെയ്നിനെ മാറ്റിയിട്ടുണ്ട്. 

 

Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

30 mins ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

3 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

21 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

22 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

24 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago