Movies

ഹാൽ പായ്ക്കപ്പ് ആയി

ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പരിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി.

കോഴിക്കോടും, മൈസൂറിലുമായി തൊണ്ണൂറു ദിവസം നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണത്തോടെയാണ് ചിതീകരണം പൂർത്തിയായത്.

യുവനായകൻ ഷെയ്ൻനിഗം നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടി വൈദ്യാ സാക്ഷിയാണ് നായിക.മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന ചിത്രത്തിലും വൈദ്യയായിരുന്നു നായിക. പ്രതികൂല കാലാവസ്ഥയും, നിരവധി പ്രതികൂല സാഹചര്യങ്ങളുമൊക്കെ ചിത്രീകരണത്തിന് വലിയ പ്രതിസന്ധികൾക്കിടയാക്കി. പ്രതീക്ഷിച്ചതിലും വളരെയധികം ദിവസങ്ങൾ നീണ്ടുപോകാനും, ബഡ്ജറ്റിലും വലിയ വ്യത്യാസം ഉണ്ടായതായും ചിത്രീകരണത്തിനു സമാപനം കുറിച്ചു നടന്ന കൂട്ടായ്മയിൽ സംവിധായകൻ വീര അനുസ്മരിച്ചു.

വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം, തികഞ്ഞ കാലിക പ്രാധാന്യമുള്ള വിഷയങ്ങളോടെയെത്തുന്ന പൂർണ്ണമായ ലൗ  സ്റ്റോറിയാണ്. സംഗീത പ്രാധാന്യവും, ദൃശ്യ മനോഹരവുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം സമീപകാല സിനിമയിലെ മികച്ച പ്രണയ ചിത്രമായിരിക്കും. ഏറെ വിവാദങ്ങൾക്കു തിരി കൊളുത്താൻ പോരുന്നതായിരിക്കും ചിത്രത്തിൻ്റെ കാതലായ വിഷയം. 

ജോണി ആൻ്റണി സുരേഷ് കൃഷ്ണ, ജോയ്മത്യൂ, മധുപാൽ.കെ.യു, മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ.

സംഗീതം – വി. നന്ദഗോപാൽ.

ഛായാഗ്രഹണം – രവിചന്ദ്രൻ.

കലാസംവിധാനം – പ്രശാന്ത് മാധവ്

മേക്കപ്പ് – അമൽ

കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ.

ചീഫ്  അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അബിൻ എടവനക്കാട്.

പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ.

– വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

50 mins ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

14 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

15 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

16 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

16 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

16 hours ago