മുംബൈ: താണ്ഡവ് വെബ് സീരിസുമായി ഉയര്‍ന്നു വന്ന വിവാദം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹിന്ദുമത വികാരം വ്രണപ്പെടുത്തിയ വെബ്‌സീരീസാണ് അത് എന്ന രീതിയില്‍ പരക്കേ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. നിരവധി ഹിന്ദു സംഘടനകളും ഇതെക്കുറിച്ച് ആരോപണം ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളും മറ്റും ഇട്ടിരിന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നതും കൂടുതല്‍ സംഘര്‍ഷമുണ്ടാക്കി. പ്രതിഷേധം ശക്തമായതോടെ നടന്‍ സയിഫ് അലി ഖാന് മുംബൈ പോലീസ് പ്രത്യേകം സുരക്ഷ ഏര്‍പപ്പെടുത്തി.
എന്നാല്‍ വെബ്‌സീരീസ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്.ഐ.യുടെ പരാതിയില്‍ തന്നെയാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തുകയും ആരാധാനാലയങ്ങള്‍ക്ക് എതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വികാരങ്ങള്‍ ജനിപ്പിക്കുന്നു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് താണ്ഡവ് സീരീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
മധ്യപ്രദേശ് സര്‍ക്കാരും ഈ വെബ്‌സീരിസിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു വ്യക്തിക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അധികാരമില്ലെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. ഇത് വളരെ സങ്കടകരമായി എന്ാനണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശവിരാജ്‌സിങ് ചൗഹാന്‍ പ്രസ്താവിച്ചത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…