gnn24x7

താണ്ഡവ് വെബ്‌സീരീസ് വിവാദം സയിഫ് അലിഖാന്പ്രത്യേകം പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

0
348
gnn24x7

മുംബൈ: താണ്ഡവ് വെബ് സീരിസുമായി ഉയര്‍ന്നു വന്ന വിവാദം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹിന്ദുമത വികാരം വ്രണപ്പെടുത്തിയ വെബ്‌സീരീസാണ് അത് എന്ന രീതിയില്‍ പരക്കേ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. നിരവധി ഹിന്ദു സംഘടനകളും ഇതെക്കുറിച്ച് ആരോപണം ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളും മറ്റും ഇട്ടിരിന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നതും കൂടുതല്‍ സംഘര്‍ഷമുണ്ടാക്കി. പ്രതിഷേധം ശക്തമായതോടെ നടന്‍ സയിഫ് അലി ഖാന് മുംബൈ പോലീസ് പ്രത്യേകം സുരക്ഷ ഏര്‍പപ്പെടുത്തി.

എന്നാല്‍ വെബ്‌സീരീസ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്.ഐ.യുടെ പരാതിയില്‍ തന്നെയാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തുകയും ആരാധാനാലയങ്ങള്‍ക്ക് എതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വികാരങ്ങള്‍ ജനിപ്പിക്കുന്നു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് താണ്ഡവ് സീരീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

മധ്യപ്രദേശ് സര്‍ക്കാരും ഈ വെബ്‌സീരിസിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു വ്യക്തിക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അധികാരമില്ലെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. ഇത് വളരെ സങ്കടകരമായി എന്ാനണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശവിരാജ്‌സിങ് ചൗഹാന്‍ പ്രസ്താവിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here