gnn24x7

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

0
241
gnn24x7

വാഷിങ്ടണ്‍: നീണ്ട കോലാഹലങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഡോനാള്‍ഡ് ട്രംപ് തന്റെ അധികാരം വിട്ടൊഴിയുകയാണ്. എന്നാല്‍ ജോബൈഡനും കമലഹാരിസും സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞു. ട്രംപ് പുറത്തു വിട്ട വീഡിയോയില്‍ അമേരിക്കയുടെ സമ്പല്‍ സമൃദ്ധമായ നാളെക്കും സുരക്ഷിത്വത്തോടെയും ഉള്ള നിലനില്‍പ്പിന് പ്രാര്‍ത്ഥിക്കുന്നതായി പുറത്തു വിട്ട വീഡിയോയില്‍ ട്രംപ് വ്യക്തമാക്കി.

ഗ്രേറ്റ് അമേരിക്കയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഒരിക്കലും വിവരിക്കാന്‍ പറ്റാത്ത അത്രയും വലിയ ബഹുമതിയാണെന്നും ഈ അധികാരത്തിന് നന്ദി പറയന്നുവെന്നും പുതിയ ഭരണ സമിതി വരികയാണെന്നും പുതിയ ഭരണത്തില്‍ അമേരിക്കയ്ക്ക് സുരക്ഷിതത്വവും സമ്പല്‍ സമൃദ്ധിയും വരട്ടെ എന്ന് പറഞ്ഞാണ് ട്രംപ് പുറത്തു വിട്ട വീഡിയോയിലൂടെ ആശംസകള്‍ അര്‍പ്പിച്ചത്.

തന്റെ ഭരണകാലത്ത് തനിക്ക് ചെയ്യാന്‍ പറ്റിയ നേട്ടങ്ങനെ ട്രംപ് എടുത്ത് പറഞ്ഞു. ബുധനാഴ്ചയാണ് ബൈഡനും കമലാഹരിസും അധികാരത്തിലേക്ക് കടക്കുന്ന ചടങ്ങ് നടക്കുന്നത്. ഇത് പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞിരുന്നു. ചടങ്ങുകള്‍ക്കായി ബൈഡന്‍ ഇതിനകം തന്നെ വില്‍മിഗ്ടണിലെ ഡെലാവറില്‍ നിന്നും വാഷിങ്ടണിലെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here