gnn24x7

“ക്രിസ്റ്റോഫ്” കൊടുങ്കാറ്റ് അയർലണ്ടിനെ മറികടക്കുമ്പോൾ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

0
332
gnn24x7

അയർലണ്ട്: ക്രിസ്റ്റോഫ് കൊടുങ്കാറ്റ് അയർലണ്ടിനെ മറികടക്കുമ്പോൾ അടുത്ത 24 മണിക്കൂറോളം പേമാരി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. മുന്നറിയിപ്പ് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

അറ്റ്ലാന്റിക് കൊടുങ്കാറ്റിന്റെ ഏറ്റവും മോശം അവസ്ഥ അയർലൻഡിനെ ബാധിക്കില്ലെങ്കിലും – യുകെയുടെ ചില ഭാഗങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – പടിഞ്ഞാറൻ, മിഡ്‌ലാന്റുകളിലുടനീളമുള്ള പർവതപ്രദേശങ്ങളിൽ സ്‌പോട്ട് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മെറ്റ് ഐറാൻ യെല്ലോ മഴ അലേർട്ട് നൽകിയിട്ടുണ്ട്, അത് ഇന്ന് രാത്രി 9 മണി വരെ തുടരും. കൊണാച്ച്, ലോംഗ്ഫോർഡ്, ലോത്ത്, വെസ്റ്റ്മീത്ത്, മീത്ത്, കവാൻ, മോനാഘൻ എന്നിവയ്ക്ക് അലേർട്ട് സാധുവാണ്.

50 മില്ലീമീറ്റർ വരെ മഴ ചില താഴ്ന്ന പ്രദേശങ്ങളിൽ ലഭിക്കുമെന്നും മെറ്റ് ഐറീന്റെ ലിൻഡ ഹ്യൂസ് മുന്നറിയിപ്പ് നൽകി കൂടാതെ അയർലണ്ടിലെ പർവതപ്രദേശങ്ങളിൽ ഇതിലും വലിയ അളവിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെ വാഹനമോടിക്കാൻ ഗാർഡയും റോഡ് സേഫ്റ്റി അതോറിറ്റിയും (ആർ‌എസ്‌എ) ജനങ്ങളോട് ആവശ്യപ്പെടുന്നു. അതേസമയം അരുവികളും നദികളും തടാകങ്ങളും മഴയെത്തുടർന്ന് ഒഴുക്കുള്ളതിനാൽ എല്ലാ ജലപാതകൾക്കും സമീപം അതീവ ജാഗ്രത പാലിക്കാൻ കാൽനടയാത്രക്കാരോട് ആവശ്യപ്പെട്ടു.

“ഏറ്റവും ഉയർന്ന താപനില സാധാരണയായി 9C മുതൽ 11C ഡിഗ്രി വരെയാണ്, നിലവിൽ അത് 3C മുതൽ 6C വരെ ആയിരിക്കും.” “ഇന്ന് രാത്രി പല പ്രദേശങ്ങളിലും മഴ പെയ്യുന്നത് തുടരും.” “ബുധനാഴ്ച തെക്കുകിഴക്കൻ തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here