Entertainment

ധനുഷും ശെൽവരാഘവനും ഒത്തുചേരുന്ന ‘നാനേ വരുവേൻ’ ഇരുപത്തിയൊമ്പതിന് ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു

വൻ വിജയം നേടിയ തിരുച്ചിട്രംബലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് നാനേ വരുവേൻ.ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ നാനേ വരുവേൻ’.

ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.കേരളത്തിൽ ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു ‘ചിത്രത്തിലെ നായകനും പ്രതിനായകനും ധനുഷ് തന്നെയാണന്നാണ് സൂചന.

വി. ക്രിയേഷൻസിൻ്റെ ബാനറിൽ തെലെ പുലിതാണു നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ശെൽവരാഘവനാണ്.ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ ശെൽവ രാഘവൻ അവതരിപ്പിക്കുന്നുണ്ട്.ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്റവുമാണു നായികമാർ.

പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ധനുഷിൻ്റെ ആദ്യ ചിത്രമായ കാതൽ കൊണ്ടേൻ. പുതു പ്പോട്ടൈ, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷും ശെൽവരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിലെ ഏറെ ഹൈലൈറ്റാണ്. ഓംപ്രകാശാണ് ഛായാഗ്രാഹകൻ. സംഗീതം.യുവൻ ശങ്കർ രാജ .

വാഴൂർ ജോസ്.

Newsdesk

Recent Posts

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

9 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

11 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

16 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

17 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

23 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago