റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന “വൺസ് അപ്പോൺ എ ടൈം” ഇൻ കൊച്ചി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു.
ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണും. കേൾക്കും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.
അർജുൻ അശോകനും പുതുമുഖം മുബിൻ. എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻ്റണി, സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ, മാളവികമേനോൻ, നേഹ സക്സേന. എന്നിവരും പ്രധാന താരങ്ങളാണ്.
ബി. കെ. ഹരിനായന്റെ വരികൾക്ക് ഹിഷാം അബ്ദുൽവഹാബ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം – സന്തോഷ് രാമൻ
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻ
അസോസിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള
പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് ഏബ്രഹാം.
പ്രൊഡക്ഷൻ മാനേജർ – ആന്റണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അപ്പു ഫഹദ്
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീകുമാർ ചെന്നിത്തല
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…