ഓസ്ട്രേലിയയിൽ വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്ക് കൂടുതൽ വീസകൾ നൽകാൻ തീരുമാനം. ഇതിന് ഊന്നൽ നൽകി കൊണ്ട് ഗോൾഡൻ വീസ നിർത്തലാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന ‘ഗോൾഡൻ വീസ’ പദ്ധതി ഓസ്ട്രേലിയ അവസാനിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ പോളിസി ഡോക്യുമെന്റിലാണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഗോൾഡൻ വീസ പദ്ധതി പ്രാഥമിക ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നും പകരം വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ വീസ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. വിദേശ ബിസിനസിനെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഗോൾഡൻ വീസ പദ്ധതി, അനധികൃത ഫണ്ടുകൾക്കായി അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ടിരുന്നു. 2012ൽ ആരംഭിച്ചതുമുതൽ, ആയിരക്കണക്കിന് നിക്ഷേപക വീസകൾ (എസ്ഐവി) നൽകിയിട്ടുണ്ട്. ഇത് ലഭച്ചതിൽ 85% അപേക്ഷകരും ചൈനയിൽ നിന്നുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
വീസ ലഭിക്കാൻ ഓസ്ട്രേലിയയിൽ 3.3 മില്യൻ യുഎസ് ഡോളർ നിക്ഷേപിക്കണമെന്നായിരുന്നു വ്യവസ്‌ഥ. അനധികൃത റഷ്യൻ ഫണ്ടുകളുടെ വരവിനെക്കുറിച്ച് ആശങ്കകൾ ചൂണ്ടിക്കാട്ടി 2022ൽ മെഗാ-സമ്പന്നർക്കുള്ള ഫാസ്റ്റ് ട്രാക്ക് റസിഡൻസി പദ്ധതി അവസാനിപ്പിക്കാനുള്ള യുകെയുടെ തീരുമാനത്തിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ നീക്കമെന്നും ശ്രദ്ധേയം. അതുപോലെ, സമ്പന്നരായ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് അതിവേഗ പൗരത്വം നൽകുന്ന മാൾട്ടയിലും ഗോൾഡൻ വീസ പ്രോഗ്രാമുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…