Entertainment

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ.

ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ.

വയനാട്ടിലും, കുട്ടനാട്ടിലുമായി എൺപതുദിവ സത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിലൂടെ യാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

ടൊവിനോ തോമസ്സാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 പ്രിയംവദാ കൃഷ്ണയാണ്  നായിക. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ.

സംഗീതം – ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – വിജയ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്

പ്രൊജക്റ്റ് ഡിസൈൻ ഷെമി

 കലാസംവിധാനം – ബാവ

മേക്കപ്പ് – അമൽ.

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ.

നിർമ്മാണ നിർവ്വഹണം – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ.

വാഴൂർ ജോസ്.

ഫോട്ടോ: ശ്രീരാജ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

4 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

4 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

8 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

10 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

16 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

1 day ago