സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായിൽ അരങ്ങേറുന്നു.
ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്നു. ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്.
പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്ഷൈൻ ടോം ചാക്കോയാണ്.
നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ദിവ്യാ പിള്ള, ആത്മീയാ രാജൻ (ജോസഫ് ഫെയിം), പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്.
പ്രശസ്ത സംവിധായകൻ ലാൽ ജോസ് സുപ്രധാനമായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടൻ അമീർ നിയാസ് ( റൺ ബേബി റൺ ഫെയിം, മാസ്റ്റർപീസ് രാമ ലീല, ഫെയിം) എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ – കെ.എം. പ്രതീഷ്.
ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു.
തെലുങ്ക് – തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ.വി.ജോസഫ്
ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – അയൂബ് ഖാൻ.
കലാസംവിധാനം – കോയാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – സമീരാ സനീഷ്.
പ്രൊജക്റ്റ് ഡിസൈനർ – ലിജു നടേരി .
ഡിസംബർ അവസാനവാരത്തിൽ ചിത്രീകരണമാരംഭി
ക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ജോർജിയായിലുമായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…