ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ..ഇങ്ങള് കാത്തോളിന്ന് ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കാൻഅമ്പതു ദിവസത്തിലേറെ ദിവസങ്ങൾ വേണ്ടിവന്നുവെന്ന് നിർമ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
യുവനിരയിലെ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരിഷ് കണാരൻ’, ഗ്രേസ് ആൻ്റെണി. ജോണി ആൻ്റണി.ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു. നഥാനിയേൽ മoത്തിൽ, ഉണ്ണി ചെറുവത്തൂർ ,രഞ്ജിത്ത് കൺകോൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സണ്ണി വെയ്ൻ സുപ്രധാനമായ വേഷത്തിൽ. ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയഒരു ക്ലീൻ എൻ്റെർടൈന്നാണു് ഈ ചിത്രം.യുവാക്കളേയും കുടുംബങ്ങളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.പ്രദീപ് കുമാർ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം – ഷാൻ റഹ്മാൻവിഷ്ണുപ്രസാദാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം- അർക്കൻ എസ്.കർമ്മ. മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യം –ഡിസൈൻ.-സുജിത് മട്ടന്നൂർ,എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ -പേരൂർ ജയിംസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർ – ഷിജു സുലേഖാബഷീർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, നിശ്ചല ഛായാഗ്രഹണം. ലിബിസൺ ഗോപി.പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…