gnn24x7

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പൂർത്തിയായി

0
456
gnn24x7

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ..ഇങ്ങള് കാത്തോളിന്ന് ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കാൻഅമ്പതു ദിവസത്തിലേറെ ദിവസങ്ങൾ വേണ്ടിവന്നുവെന്ന് നിർമ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം  ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

യുവനിരയിലെ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരിഷ് കണാരൻ’, ഗ്രേസ് ആൻ്റെണി. ജോണി ആൻ്റണി.ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു. നഥാനിയേൽ മoത്തിൽ, ഉണ്ണി ചെറുവത്തൂർ ,രഞ്ജിത്ത് കൺകോൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സണ്ണി വെയ്ൻ സുപ്രധാനമായ വേഷത്തിൽ. ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയഒരു ക്ലീൻ എൻ്റെർടൈന്നാണു് ഈ ചിത്രം.യുവാക്കളേയും കുടുംബങ്ങളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.പ്രദീപ് കുമാർ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം – ഷാൻ റഹ്മാൻവിഷ്ണുപ്രസാദാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം- അർക്കൻ എസ്.കർമ്മ. മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യം –ഡിസൈൻ.-സുജിത് മട്ടന്നൂർ,എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ -പേരൂർ ജയിംസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർ – ഷിജു സുലേഖാബഷീർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, നിശ്ചല ഛായാഗ്രഹണം. ലിബിസൺ ഗോപി.പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here