കോഴിക്കോട് : മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾ
കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ വെച്ച് കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സമ്മാനിച്ചു. പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’ സിനിമയുടെ തിരക്കഥാകൃത്ത് പി.ആർ.നാഥൻ, എം.എസ്.ബാബുരാജ് മ്യൂസിക്കൽ അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
മലയാള ചലച്ചിത്ര സൗഹൃദവേദി ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ മേഖല സെക്രട്ടറി പി.ജി.രാജേഷ് മണ്‍മറഞ്ഞ ഇതിഹാസ ചലച്ചിത്ര നടനായ പ്രേംനസീറിനെക്കുറിച്ച് അനുസ്മരണം നടത്തി.
മലയാള സിനിമയിലെ വളരെ പ്രധാനപ്പെട്ട ആദ്യകാല സംഭവങ്ങളെ കുറിച്ച്, റഹിം പൂവാട്ടുപറമ്പ്ഗാ നരചനയും സംവിധാനവും നിർവ്വഹിച്ച ‘മലയാള സിനിമയുടെ പുന്നാരനാട്’ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ പോസ്റ്റർ ചടങ്ങിൽ ഡപ്യൂട്ടി മേയർ പ്രകാശനം ചെയ്തു.
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…
കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…
കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…