Entertainment

നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം

കേരളത്തിലെ ചിത്രശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്.

സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്. ശ്രീ കാനായികുഞ്ഞിരാമൻ, ബി.ഡി.ദത്തൻ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരടങ്ങിയ ജൂറിയാണ് നേമം പുഷ്പരാജിനെ ഇക്കുറി തെരഞ്ഞെടുത്തത്.

ഇരുപത്തി അയ്യായിരം രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം. മെയ് പന്ത്രണ്ടിന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിലാണ് ഈ പുരസ്ക്കാരം നൽകുന്നത്.

കലാസംവിധായകൻ, സംവിധായകൻ എന്നിവക്കു പുറമേ ചിത്രകാരൻ, ഗ്രസ്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് ഏറെ ശ്രദ്ധേയനാണ്.

തിരുവനന്തപുരം സംസ്കൃത കോളജ്, ഫൈൻ ആർട്ട്സ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1985ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഫ്.എ (പെയിൻ്റിംഗ്) ഒന്നാം റാങ്കോടെ ബിരുദം, 

എൺപത്തിയാറ്റിൽ സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചു. 2017ൽ കലാവിഭാഗം മേധാവിയും, ആർട്ട് എഡിറ്ററുമായി വിരമിച്ചു. 2002ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെംബറും 2011ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനുമായിരുന്നു. 2020-22 കാലയളവിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ ഗവേണിംഗ് ബോഡി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ എൺപതിലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിക്കുവാൻ പുഷ്പരാജിന് കഴിഞ്ഞിട്ടുണ്ട്.

‘ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പരാജ് ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. കാനായി കുഞ്ഞിരാമൻ മ്യൂറൽ ചിത്രകലയെക്കുറിച്ചും വിജയകുമാർ മേനോനെക്കുറിച്ചും 3 ഡോക്കുമെൻ്റെറികൾ സംവിധാനം ചെയ്തു. 

ചിത്രകലയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങളിൽ പുഷ്പ രാജിൻ്റെ സാന്നിദ്ധ്യം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഗ്രന്ഥരചനയിലൂടെയും കലാരൂപങ്ങളിലൂടെയുമൊക്കെയാണത്.

 പുരസ്ക്കാരങ്ങൾ

രണ്ടായിരത്തി മൂന്നിൽ ഗൗരീശങ്കരം എന്ന ചിത്രത്തിന് മികച്ച സംവിധായകനെന്ന പുരസ്ക്കാരം ലഭിച്ചു. അതേ വർഷം തന്നെ ഫിലിം കിട്ടിക്സിൻ്റെ പുരസ്ക്കാരവും ഈ ചിത്രത്തിലൂടെത്തന്നെ ലഭിച്ചു. മികച്ച ഗാന ചിത്രീകരണത്തിനുള്ള സൗത്ത് ഇൻഡ്യൻ ഫിലിം ആൽബം ഓഫ് ദി അവാർഡ് രണ്ടായിരത്തി ഒമ്പതിൽ ബനാറസ് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കാനായി കുഞ്ഞിരാമൻ ശിൽപ്പകലയുടെ നാലാം മാനം എന്ന ഡോക്കുമെൻ്റെറിക്ക് രണ്ടായിരത്തി പതിമൂന്നിൽ പുരസ്ക്കാരം ലഭിച്ചു. വിജയകുമാർ മേനോനെക്കുറിച്ചുള്ള ഡോക്കുമെൻ്ററിക്ക് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ സത്യജിത് റോയ് അവാർഡും ലഭിച്ചു. കലാസംവിധായകനെന്ന നിലയിൽ അഞ്ചു തവണ ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ അവാർഡിന് പുഷ്പരാജ് അർഹനായി. പൈതൃകം, ഹൈവേ, കണ്ണകി, തിളക്കം, ഗൗരീശങ്കരം എന്നിവയായിരുന്നു ആ ചിത്രങ്ങൾ.

ഏഷ്യാനെറ്റ് അവാർഡ്, അമൃതാ ടി.വി. അവാർഡ്, വേൾഡ് മലയാളി അസ്സോസ്സിയേഷൻ അവാർഡ്, ഫിലിം ജേർണലിസ്റ്റ് അവാർഡ്, കേരള പ്രൊഡ്യൂസേർസ് ആൻ്റ് സൂര്യാ ടിവി അവാർഡ് എന്നീ പുരസ്ക്കാരങ്ങളും പുഷ്പരാജിൻ ലഭിച്ചിട്ടുണ്ട്.

ചിത്രകലക്കുള്ള പുരസ്ക്കാരം

ലളിതകലാ അക്കാദമി സംസ്ഥാന  അവാർഡ് രണ്ടായിരത്തി രണ്ട്. മലയാറ്റൂർ അവാർഡ് രണ്ടായിരത്തി ഒന്ന്.

ചിത്രകലാരത്ന അവാർഡ്- രണ്ടായിരത്തി എട്ട്.

ദേശീയ-അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ

ചിനീകരണത്തിനും മികച്ച രൂപകൽപ്പനക്കുമുള്ള എൻ.സി.ആർ.സി. ദേശീയ അവാർഡ് (1989), അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡ് 2014. (പുസ്തകം – രളാരവിവർമ്മ കല, കാലം, ജീവിതം)

രൂപകൽപ്പന്നക്കുള്ള ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡ്.

ഇതു കൂടാതെ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവയും എഴുതാറുണ്ട്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

4 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

20 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

21 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

24 hours ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago