വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക ” എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, ഏറെ ശ്രദ്ധേയമായ അമ്പിളി – എന്ന ചിത്രമുൾപ്പടെ നിരവധി ചിത്രങ്ങളുടെ സൗണ്ട് എഞ്ചിനിയറുമായ നിധിൻ ലൂക്കോസിൻ്റെ ആദ്യ ചിത്രമാണ് പക (RiverofBlood).നാൽപ്പത്തിയാറാമത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്ക്കവറി വിഭാഗത്തിലാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേൾഡ് പ്രീമിയറാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.
നവാഗത സംവിധായകരുടേയും, മറ്റു സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്ക്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുക. വയനാടിൻ്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിൻ്റെ പ്രമേയം.
പുനെ പിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഹോളിവുഡ് ചിത്രങ്ങളിലടക്കം ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ ശബ്ദസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് -തൻ്റെ ജന്മസ്ഥലമായ വയനാടിൻ്റെ ചരിത്രം, ഒരു ഉറങ്ങുന്ന സ്വപ്നമായിരുന്നുവെന്ന് നിധിൻ വ്യക്തമാക്കി.
ഒരപ്പ് എന്ന വയനാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിൽ ചിത്രീകരിച്ച “പക ” എന്ന ചിത്രം ഇന്നെത്തി നിൽക്കുന്നത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ്. ബേസിൽ പൗലോസ്, നിധിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീകാന്ത് കമ്പോത്തുവാണ് ഛായാഗ്രാഹകൻ.സംഗീതം ഫൈസൽ അഹമ്മദ്.
അനുരാഗ് കശ്യപ് ,രാജ് രചകൊണ്ടെ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…