ഗോകുലം മൂവീസിൻ്റെ ചിത്രംഅജയ് വാസുദേവ്. സംവിധായകൻകുഞ്ചാക്കോ ബോബനും രജീഷാ വിജയനും കേന്ദ്ര കഥാപാത്രങ്ങളിൽ നായകസങ്കൽപ്പങ്ങൾക്ക്പുതിയ മാനം നൽകിക്കൊണ്ട് കഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു പകലും പാതിരാവും’ എന്ന ചിത്രത്തിലൂടെ. മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചു.പൂർണ്ണമായും ഒത ത്രില്ലർ സിനിമയായിരിക്കുമിത്.രജീഷാ വിജയനാണ് ഈ ചിത്രത്തിലെ നായിക.തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു.മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ. സംഗീതം – സ്റ്റീഫൻ ദേവസ്സി, ഗാനങ്ങൾ – സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – റിയാസ് ബദർ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യും – ഡിസൈൻ- ഐഷാ സഫീർ സേട്ട്. മേക്കപ്പ് -ജയൻ പൂങ്കുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉനൈസ്, എസ്. സഹസംവിധാനം -അഭിജിത്ത്.പി- ആർ. ഷഫിൻ സുൾഫിക്കർ ,സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്. ഓഫീസ് നിർവ്വഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ജിസൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ, കോ- പ്രൊഡ്യുസേർസ് – ബൈജു ഗോപാലൻ – വി .സി .പ്രവീൺ, എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ – പ്രേംലാൽ പട്ടാഴി.
വാഴൂർ ജോസ്.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…