Entertainment

പള്ളിച്ചട്ടമ്പി ഏപ്രിൽ 9ന്

1957-58 കാലഘട്ടങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിമുപ്പതോളം ദിവസ്സങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായിരിക്കുന്നു.

കാഞ്ഞാർ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

കോ പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.

സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

ഒരു മലയോര, കാർഷിക ഗ്രാമത്തിലെ അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും, ധാർമ്മികരോഷ ത്തിൻ്റെ ചെറുത്തു നിൽപ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.

ഏപ്രിൽ ഒമ്പതിന് ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ 

കയാദുലോഹറിൻ്റെ പോസ്റ്റർ എത്തി.

മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റർ ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഗോകുലം മൂവീസിൻ്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലെത്തിയ കയാദു പിന്നീട് ഡ്രാഗൺ എന്ന തമിഴ് ച്ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിൽ ഏറെ പോപ്പുലറായി.

ദുൽഖർ സൽമാൻ നായകനായ ഐ ആം ഗയിം എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് കയാദു. 

വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഇ. കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഭാഭാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ.

സംഗീതം-ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – ടിജോ ടോമി.

എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.

കലാസംവിധാനം – ദിലീപ് നാഥ്.

മേക്കപ്പ് -റഷീദ് അഹമ്മദ്.

കോസ്റ്റ്യും ഡിസൈൻ – മഞ്ജഷ രാധാകൃഷ്ണൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ, റെനിത് രാജ്,

സ്റ്റിൽസ് – റിഷ് ലാൽ ഉണ്ണികൃഷ്ണൻ.

കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല.

ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ.

ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഇ. കുര്യൻ.

പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്.

പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

5 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

7 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

8 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

8 hours ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

8 hours ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

8 hours ago