സുമിക്കു സമ്മതമാണെങ്കിൽ നമുക്കു രണ്ടാൾക്കും കല്യാണം കഴിച്ചാലോ?
എനിക്കു സമ്മതമാ…. പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു ആണിൻ്റേയും പെണ്ണിൻ്റെയും ഫോൺ സന്ദേശമാണിത്.
ഈ ഫോൺ വിളിയിൽ ത്തന്നെ കൗതുകമുണ്ട്.
മോളേ… സുമീ.. വയസ്സ് പത്തു മുപ്പത്തിമൂന്നായില്ലേ ഒരു കല്യാണമൊക്കെ കഴിക്കണ്ടോ?
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ചില രംഗങ്ങളാണിത്.
ഏറെ കൗതുകവും നർമ്മവും കലർന്ന ഇത്തരം നിരവധി മുഹൂർത്തങ്ങളുമായി
ട്ടാണ് ട്രയിലർ പുറത്തു വിട്ടിരിക്കുന്നത്.
പ്രായവ്യത്യാസ മുള്ള ഒരു യുവതിയും യുവാവും വിവാഹം കഴിക്കുന്നതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളാണ് അത്യന്തം രസാകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ പൊതുസ്വഭാവമനുസരിച്ചുള്ള ഈ ട്രയിലർ ഇതിനകം പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരിക്കുന്നു വെന്ന് സോഷ്യൽ മീഡിയായിലെ കണക്കുകൾ വ്യക്തമാക്കുന്നു.
മീരാജാസ്മിനും, യുവാക്കളുടെ ഇടയിൽ ഏറെ സ്വാധീനമുള്ള അശ്വിൻ ജോസമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് ഈ ചിത്രം. നിർമ്മിച്ചിരിക്കുന്നത്.
കോമഡി ഫാമിലി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണാ അശോകൻ മണിയൻപിള്ള രാജു,
മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാ രായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാരാ, ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്രക്കാട്ട്,
അതുൽ രാംകുമാർ, പ്രണവ് യേശുദാസ്. ആർ.ജെ. സുരേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.
ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം രാഹുൽ ദീപ്.
എഡിറ്റർ പ്രവീൺ പ്രഭാകർ.
സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്.
ഗാനങ്ങൾ – സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.
പശ്ചാത്തല സംഗീതം – ഗോപി സുന്ദർ
കലാസംവിധാനം – സാബു മോഹൻ.
മേക്കപ്പ് ജിത്ത് പയ്യന്നൂർ.
കോസ്റ്റ്യൂം ഡിസൈൻ – ആദിത്യ നാണു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആഷിഷ് രജനി ഉണ്ണികൃഷ്ണൻ.
അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ.
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ – സുഭാഷ് ചന്ദ്രൻ
പ്രൊജക്റ്റ് ഡിസൈനർ -ബാബു മുരുഗൻ,.
ഡിസൈൻസ് -യെല്ലോ ടൂത്ത്സ്.
കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…