മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേം പെപ് കോ-ബാലൻ. കെ. മങ്ങാട്ട് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് മറിമായം പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്. പഞ്ചായത്തു ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്.
മറിമായം പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
സലിം കുമാറും മുഖ്യമായ ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ
കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.
മേക്കപ്പ് -ഹസൻ വണ്ടൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ കൺട്രോളർ – ബാബുരാജ് മനിശ്ശേരി.
വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് ചെരിങ്ങോട്ടുകര.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…