America

ന്യൂജേഴ്‌സിയിലെ ഷെരീഫ് റിച്ചാർഡ്. എച്ച്. ബെർഡ്‌നിക് ആത്മഹത്യ ചെയ്‌തു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പാസായിക് കൗണ്ടിയിലെ ഷെരീഫ് ചൊവ്വാഴ്ച സ്വയം വെടിവെച്ച് മരിച്ചുവെന്ന് അധികൃതർ  അറിയിച്ചു. ക്ലിഫ്‌ടണിലെ ടൊറോസ് എന്ന ടർക്കിഷ് റെസ്റ്റോറന്റിൽ ഉച്ചകഴിഞ്ഞ് 3:30 ഓടെ ഷെരീഫ് റിച്ചാർഡ്. എച്ച്. ബെർഡ്‌നിക്കിന്റെ മരണം സംഭവിച്ചത്. വിഷാദരോഗവും ജോലിയിലെ സമ്മർദ്ദവും അദ്ദേഹത്തെ അലട്ടിയിരുന്നു.

മൂന്ന് പാസായിക് കൗണ്ടി കറക്ഷണൽ ഓഫീസർമാരെ എഫ്ബിഐ അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ആത്മഹത്യ. പാസായിക് കൗണ്ടി ജയിലിൽ  വിചാരണത്തടവുകാരനെ മർദ്ദിച്ചുവെന്നാരോപിച്ച് ഉദ്യോഗസ്ഥർ – സർജന്റുമാരായ ജോസ് ഗോൺസാലസ് (45), ഡൊണാൾഡ് വിനാലെസ് ക(38), ഓഫീസർ ലോറെൻസോ ബൗഡൻ (39), എന്നിവർക്കെതിരെ നീതി തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന, അവകാശങ്ങൾ നഷ്‌ടപ്പെടുത്തൽ എന്നീ കുറ്റങ്ങൾ  ചുമത്തിയിരുന്നു. തുടർന്നു അറസ്റ്റിന് ശേഷം, ജയിൽ അടച്ചുപൂട്ടുന്നതിനാൽ 29 ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ബെർഡ്നിക് പ്രഖ്യാപിച്ചിരുന്നു.

പാറ്റേഴ്‌സൺ മേയർ ആന്ദ്രെ സയേഗ് തന്റെ മരണം ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു: “ഞാൻ റിച്ചാർഡ് എച്ച്. ബെർഡ്നിക്കിനെ ‘അമേരിക്കയുടെ ഷെരീഫ്’ എന്നാണ് സ്നേഹപൂർവ്വം പരാമർശിച്ചത്. അദ്ദേഹം മാതൃകാപരമായ നിയമപാലകനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അവൻ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അഞ്ച് തവണ ഷെരീഫായിരുന്ന ബെർഡ്‌നിക് ന്യൂജേഴ്‌സി നിയമപാലകരിൽ ശക്തനായ വ്യക്തിയായിരുന്നു. 2011 ജനുവരിയിൽ അദ്ദേഹം ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിൽ 2022ലെ തന്റെ അഞ്ചാം തവണത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു. അദ്ദേഹത്തിന് ഭാര്യയും മുതിർന്ന നാല് കുട്ടികളുമുണ്ട്.

“പാസായിക് കൗണ്ടി ഷെരീഫ് റിച്ചാർഡ് ബെർഡ്‌നിക്കിന്റെ ദാരുണമായ നഷ്ടത്തെക്കുറിച്ച് അറിഞ്ഞതിൽ തനിക്ക് അതിയായ ദുഃഖമുണ്ട്” എന്ന് ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി ഒരു പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. 

ശ്രദ്ധിക്കുക…

നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ പ്രതിസന്ധിയിലാണെങ്കിൽ ആത്മഹത്യ ആൻഡ് ക്രൈസിസ് ലൈഫ് ലൈനിൽ എത്താൻ 988 എന്ന നമ്പറിൽ വിളിക്കുക. മുമ്പ് നാഷണൽ എന്നറിയപ്പെട്ടിരുന്ന നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് വിളിക്കാം

റിപ്പോർട്ട്: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

11 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

13 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

13 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

17 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago