Entertainment

“പാപ്പച്ചൻ ഒളിവിലാണ്” ആദ്യ വീഡിയോ ഗാനമെത്തി

സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടു.
ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ
മാത്തുക്കുട മാനം പന്തലൊരുക്കീല്ലേ?
മോഹപ്പെരുന്നാളായി ആരും കാണാന്നിൻ്റെ നെഞ്ചിൽ … എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ
സൈജു ക്കുറുപ്പും ദർശന യുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ
ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജു ക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്.
പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു  പോയത്.
ദരശനമുടെ മറുപടി,
ഹ… ഓർക്കാനൊക്കെ രസമുണ്ട്.”
ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്.
ഇവിടെ അത് ഒരു ഓർമ്മയിലേക്കു കടക്കുകയാണ്.
: ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലുns സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത്.
ബാല്യകാല സ്മരണകളുടെ നൊസ്റ്റാൾജിയായുടെ പശ്ചാത്തത്തിലുള്ളതാണ് ഈ ഗാനം .അത്തരത്തിലുള്ള ഒരു ഈണവുമാണ് ഔസേപ്പച്ചൻ ഈ ഗാനത്തിനു നൽകിയിരിക്കുന്നത്.
പാപ്പച്ചൻ്റെ സംഘർഷഭരിതമായ ജീവിതത്തിനിടയിൽ അല്പം റിലാക്സ് നൽകുന്നതായിരിക്കും ഈ ഗാന രംഗം.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അജു വർഗീസ്, വിജയരാ ഘവൻ, ജഗദീഷ്, ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, ശിവജി ഗുരുവായൂർ കോട്ടയം നസീർ,, ജോളി ചിറയത്ത്, വീണാ നായർ, ശരൺ രാജ്, ഷിജു മാടക്കര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഛായാഗ്രഹണം – ശ്രീജിത്ത് നായർ.
എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ.
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ‘പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

3 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

5 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

6 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

6 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

14 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago