ഒരു തിരക്കഥാകൃത്തുകൂടി സംവിധായകനിരയിലേക്കു കടന്നു വരുന്ന ചിത്രമാണ് പാർട്ട്ണേർസ്. നവീൻ ജോൺ ആണ് സംവിധായകൻ. ഇര എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ പിന്നീട് മമ്മുട്ടി – വൈശാഖ് ടീമിൻ്റെ പുതിയ ചിത്രമായ ന്യൂയോർക്കിൻ്റെ തിരക്കഥയും രചിച്ചു കൊണ്ട് ശ്രദ്ധേയനാണ്. ധ്യാൻ ശ്രീനിവാസനെ നായകനാക്കിയാണ് പാർട്ട്ണേർസിനെ നവീൻ ജോൺ അണിയിച്ചൊരുന്നുന്നത്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് വെള്ളിയാഴ്ച്ച കാസർകോട്ട് ആരംഭിച്ചു.
കാസർകോട്ട് സമീപകാലത്തു നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി പൂർണ്ണമായും ഒരു ത്രില്ലർ സിനിമയായിരിക്കുമിത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ സറ്റ്ന ടൈറ്റസ് ആണ് നായിക. പിച്ചക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സാറ്റ്ന ടൈറ്റസ് കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം ഹരിഷ് ചെരടി ‘അനീഷ് ഗോപാൽ. നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്.സുനിൽ. എസ്. പിള്ളകലാസംവിധാനം.സുരേഷ് കൊല്ലം.മേക്കപ്പ് – സജി കൊരട്ടി.കോസ്റ്റ്യം ഡിസൈൻ – സുജിത് മട്ടന്നൂർ.പ്രൊഡക്ഷൻ കൺട്രോളർ.സതീഷ് കാവിൽ കോട്ട, കാസർകോഡും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ – രാംദാസ് മാത്തൂർ.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…