Entertainment

നിരവധി സവിശേഷതകളുമായി എം.പന്മകുമാറിൻ്റെ പത്താം വളവ്

ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച ‘മാമാങ്കത്തിനും ശേഷം എം.പന്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് – നിരവധി സവിശേഷതകളോടെ യാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ ആദ്യ ഘട്ട ചിത്രീകരണം തൊടുപുഴ, വാഗമൺ, എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് കേരള ജനതയുടെ മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഒരു തികഞ്ഞ ഫാമിലിയില്ലർ -സിനിമയായിരിക്കും പത്താം വളവ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

മലയാള സിനിമയിലെ നായികാ പദവിയിൽ ഏറെ തിളങ്ങിയിരുന്ന മുക്തയുടെ മകൾ അഞ്ചു വയസ്സുകാരി കണ്മണി ചിത്രത്തിലെ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചെറുപ്രായത്തിൽത്തന്നെ സംഗീതം, മോണോ ആക്ട് തുടങ്ങി നിരവധി കലാരംഗങ്ങളിൽ മികവു പ്രകടിപ്പിക്കാൻ അവസരം ലഭിച്ച കുട്ടിയാണ് കണ്മണി. യുട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിനു പ്രേഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയ കുട്ടിയാണ്. റിമി ടോമിയുടെയുടൂബ് ചാനലിലെ കുക്കറി ഷോ കണ്മണി ഏറെ പ്രശസ്തയാണ്. റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്.

ഒരു പുതിയ തിരക്കഥാകൃത്തിനേക്കൂടി പന്മകുമാർ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നുണ്ട്. അഭിലാഷ് പിള്ള ‘, അമലാ പോൾ നിർമ്മിച്ച്, ഏറെ ശ്രദ്ധേയമായ കഡാവർ, എന്ന തമിഴ് ചിത്രത്തിനു് തിരക്കഥ രചിച്ചു കൊണ്ടാണ് അഭിലാഷ് പിള്ളയുടെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള കടന്നുവരവ്. മലയാളത്തിലെ ആദ്യ ചിത്രമാണ് പത്താം വളവ്.

അതിഥി രവിയും നസ്വികയുമാണ് നായികമാർ. സോഹൻ സീനു ലാൽ ‘അനീഷ്.ജി.മേനോൻ , ജാഫർ ഇടുക്കി, രാജേഷ് ശർമ്മ ,നിസ്താർ അഹമ്മദ്, ബോബൻ സാമുവൽ, ഷാജു ജീധർ ,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജിൻ്റേതാണ് സംഗീതം. രതീഷ് റാം ഛായാഗ്രഹഞവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.രാജീവ് കോവിലകം. മേക്കപ്പ്.ജിതേഷ് പൊയ്യ, കോസ്റ്റ്യും – ഡിസൈൻ – അയിഷാ ഷഫീർ ‘ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്ണ പ്രൊജക്റ്റ് ഡിസൈൻ – നോബിൾ ജേക്കബ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.ഷിഹാബ് വെണ്ണല, ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.

  • വാഴൂർ ജോസ്.
Sub Editor

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

21 hours ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

23 hours ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

1 day ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

2 days ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

2 days ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

3 days ago