കേസ് 3/20023 – കാട്ടുപോത്തു വെടിവെപ്പു കേസ് ഒന്നാം പ്രതി പുത്തൻ വീട്ടിൽ പാപ്പച്ചൻ
ഉണ്ടാക്കിയ തന്തേടെ പേരു ചീത്തയാക്കാൻ വേണ്ടി നാട്ടുകാരുടെ പറമ്പിലുമുഴുവൻ ഗുണ്ടും കുഴീം, കുടുക്കും വച്ചു നടക്കും
ഒരു നായാട്ടുകാരൻ… അതെങ്ങനാ അപ്പനെക്കാൾ വല്യ ആളല്ലേ അവൻ…
അളിയനീ നാട്ടിലെ വെടിവെപ്പൊക്കെ നിർത്തി കാട്ടിലോട്ടു കേറ്… പാപ്പച്ചൻ ചേട്ടൻ പറയുന്നത് ജയിലൊക്കെ ധീരന്മാരു കിടക്കുന്ന സ്ഥലമാന്നാ..
പാപ്പച്ചൻ എന്ന കഥാപാത്രം ഇപ്പോൾ എത്ര മാതം പ്രാധാന്യമുള്ളതാണന്ന് ഏകദേശം മനസ്സിലാക്കാവുന്നതാണ് ഈ വാക്കുകളിലൂടെ. ഒരു വേട്ടക്കാരനായിട്ടാണ് പാപ്പച്ചനെ അവതരിപ്പിക്കുന്നത്. വല്യ വെടിവെപ്പുകാരന്റെ മകൻ. പക്ഷെ കാട്ടുപോത്തിനെ വെടിവച്ച കേസിൽ ഇന്നു പ്രതിയാണ്. ഈ കേസ്സുമായി ബന്ധപ്പെട്ട്, നാട്ടുകാർക്കിടയിലും കുടുംബത്തിലുമൊക്കെ കേട്ട കമന്റുകളാണ് മേൽ വിവരിച്ചത്.
നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ ചില പ്രസക്ത ഭാവങ്ങളാണ്
ഇന്നു പുറത്തുവിട്ടിരിക്കുന്ന ട്രയിലറിലൂടെയാണ് ഈ സംഭാഷണങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തപ്പെട്ടത്.
ഒരു വെടിവെപ്പ് ഒരു നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഏറെ കൗതുകകരമായ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രമെത്തുന്നത്.
ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പിന് പുതിയൊരു ഇമേജ് നൽകുന്നതായിരിക്കും ഈ ചിത്രം.
ചിരിയും ചിന്തയും സമ്മാനിക്കുന്ന കഥാപാത്രം.
വിജയ രാഘവൻ, ശ്രിന്ദ, ദർശന (സോളമൻ്റെ തേനീച്ചകൾ ഫെയിം) ജഗദീഷ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റെണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, ജോർഡി പൂഞ്ഞാർ, വീണാനായർ, ജോളി ചിറയത്ത് എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ- ഹരി നാരായണൻ, സിന്റോ സണ്ണി
സംഗീതം – ഔസേപ്പച്ചൻ.
ഛായാഗ്രഹണം – ശ്രീജിത്ത് നായർ.
എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ.
കോസ്റ്റ്യം ഡിസൈൻ -സുജിത് മട്ടന്നർ.
മേക്കപ്പ് – മനോജ് & കിരൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ
പ്രൊഡക്ഷൻ മാനേജർ – ലിബിൻ വർഗീസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീ വ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺകോളർ- പ്രശാന്ത് നാരായണൻ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…